Latest News
Loading...

കാരുണ്യയാത്ര നടത്തി



കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നോമ്പുകാലത്തോടനുബന്ധിച്ച് രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലേക്ക് കാരുണ്യയാത്ര നടത്തി. കുഞ്ഞച്ചൻ മിഷനറി ഭവനിലെ അംഗങ്ങളെ സന്ദർശിക്കുകയും നിത്യോപയോഗ സാധനങ്ങൾ കൈമാറ്റം ചെയ്യുകയും ചെയ്തു. കുഞ്ഞച്ചൻ മിഷനറി ഭവനിൽ നടന്ന പൊതുസമ്മേളനത്തിൽ ബിനോയി ജെയിംസ് ഊടുപുഴയിൽ മുഖ്യപ്രഭാഷണം നടത്തി. 



കുഞ്ഞച്ചൻ മിഷനറി ഭവനിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഫാ. സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി ചെറുനിലം, ജോർജ് ജോൺ നെടുംപള്ളിയിൽ, സെലിൻ, ഡേവിസ്‌ കല്ലറക്കൽ, ജോജോ പടിഞ്ഞാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 26 വർഷത്തിലധികമായി രാമപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുഞ്ഞച്ചൻ മിഷനറി ഭവനിൽ 120 ഓളം മാനസിക രോഗികളെ ശുശ്രൂഷിക്കുന്നു. 




ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രത്യേക പരിചരണവും പുതിയതായി ആരംഭിച്ചിട്ടുണ്ട്. സമ്മേളനത്തിൽ വിവിധ കലാപരിപാടികൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാ. സ്കറിയ വേകത്താനം, ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, ബിൻസി ഞള്ളായിൽ, കൊച്ചുറാണി ഈരൂരിക്കൽ, ബേബി തോട്ടാക്കുന്നേൽ, രഞ്ജി തോട്ടാക്കുന്നേൽ, ജോസ് കൊന്നക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments