Latest News
Loading...

കാവുംകണ്ടം പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു .



 
കാവുംകണ്ടം സെൻ്റ് മരിയ ഗൊരേത്തി പള്ളിയിൽ ഈശോയുടെ പീഡാനുഭവത്തിൻ്റെയും മരണത്തിൻ്റെയും സ്മരണ പുതുക്കി ദുഃഖവെള്ളി ആചരിച്ചു. കുരിശിന്റെ വഴിയിലൂടെ 14 സ്ഥലങ്ങൾ ചൊല്ലിക്കൊണ്ട് ക്രൈസ്തവ വിശ്വാസികൾ ഒരു മഹാത്യാഗത്തിന്റെ ഓർമ്മ പുതുക്കി. കരുണയും സ്നേഹവും പ്രകാശിപ്പിക്കുന്ന കാൽവരിയിലെ ക്രിസ്തുവിന്റെ കുരിശുമരണം വിശ്വാസ സമൂഹത്തിന് ദുഃഖവെള്ളിയുടെ അനുഭവമാണ് സമ്മാനിക്കുന്നത്. കാവും കണ്ടംസെന്റ് മരിയ ഗൊരേത്തിപള്ളിയിൽ നടന്ന പീഡാനുവ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. സ്കറിയവേ കത്താനം, ഫാ. തോമസ് വടക്കേടം ഒ.സി.ഡി.,ഫാ. ജിസോയി പേണ്ടാനത്ത് CSSR തുടങ്ങിയവർ നേതൃത്വം നൽകി. ഫാ. ജിസോയി പേണ്ടാനത്ത് പീഡാനുഭ സന്ദേശം നൽകി. 


വല്യാത്ത് കുരിശു പള്ളിയിലേക്ക് ആഘോഷമായ കുരിശിന്റെ വഴി നടത്തി. ക്രൂശിതരൂപം വഹിച്ചുകൊണ്ട് നഗരി കാണിക്കൽ നടന്നു. തുടർന്ന് നേർച്ച കഞ്ഞി വിതരണം ചെയ്തു. നൂറുകണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. ഫാ. സ്കറിയ വേകത്താനം,ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്,സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ, ഡേവീസ് കല്ലറക്കൽ, ജോയൽ ആമിക്കാട്ട്, സാവിയോ പാതിരിയിൽ, തോമസ് ആണ്ടു ക്കുടിയിൽ , ജോഫിൻ തെക്കുംച്ചേരിൽ , ജോജോ പടിഞ്ഞാറയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments