പാലാ ഇടനാട് കൈരളി അക്ഷരശ്ലോക കളരിയില്‍ ഈ വര്‍ഷത്തെ അവധിക്കാല കളരിയ്ക്ക് ഏപ്രില്‍ 1 തിങ്കളാഴ്ച തുടക്കമാകും. കളരി ആസ്ഥാനമായ പാലാ-ഇടനാട്, കോലത്ത് ബില്‍ഡിങ്‌സിലാണ് വേനലവധിക്കാല കളരി ആരംഭിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് കളരിയുടെ സമയം.
35 വര്‍ഷങ്ങള്‍ക്കുമുന്‍പ് ശ്ലോകാചാര്യന്‍ കെ. എന്‍. വിശ്വനാഥന്‍ നായര്‍ രൂപം നല്‍കിയ ഈ കളരിയില്‍ അദ്ദേഹത്തിന്റെ സുശിക്ഷണത്തില്‍ അക്ഷരശ്ലോകം, കാവ്യകേളി എന്നിവയില്‍ നിരവധിപേര്‍ പരിശീലനം നേടുകയും സംസ്ഥാന തലത്തിലും ദേശീയതലത്തിലും അംഗീകാരങ്ങള്‍ നേടുകയും ഉണ്ടായി. കവിതാ രചനയിലും സാന്നിധ്യമറിയിക്കുവാന്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ക്കായി.
ഇപ്പോള്‍ കളരിയില്‍ ക്ലാസുകള്‍ നയിക്കുന്നത് അദ്ദേഹത്തിന്റെ ശിഷ്യരായ ഡോ.അന്നപൂര്‍ണ്ണാദേവി, ഡോ.ആര്യാംബിക, ഡോ.പൂര്‍ണ്ണിമ, സൗമ്യ താമരശ്ശേരി, ഡോ.ജയലക്ഷ്മി, അനഘ.ജെ.കോലത്ത്, ഹരിശങ്കര്‍, ആതിര, ഡോ.ബിനുശ്രീ, അഞ്ജന, ബാലു.എസ്.നായര്‍, ജയപ്രിയ, നീതു കുറ്റിമാക്കല്‍, ഇന്ദു സുനില്‍, ഡോ.ഹരിനാരായണന്‍, അനുപ്രഭ, ഡോ.രമ്യ, ഡോ.ധന്യ, ഡോ.ലക്ഷ്മി രാധാകൃഷ്ണന്‍, മുരളീകൃഷ്ണന്‍, ദീപേഷ് തുടങ്ങിയവരായിരിക്കും.
തികച്ചും സൗജന്യമായ ഈ അക്ഷരകലാ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൈരളീശ്ലോകരംഗം പ്രസിഡന്റ് കെ. എന്‍ ജയചന്ദ്രന്‍ (9747946520), സെക്രട്ടറി ഡോ. ആര്യാംബിക (9446582617) എന്നിവരെ ഫോണില്‍ ബന്ധപ്പെടുക.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments