Latest News
Loading...

ധരംശാലയില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ



ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് സ്വന്തമാക്കി ഇന്ത്യ. ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് വിജയം.  ധരംശാലയില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 259 റണ്‍സിന്റെ ലീഡെടുത്തിരുന്നു.  ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിനു പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയത്. 128 പന്തുകള്‍ നേരിട്ട റൂട്ട് 84 റണ്‍സെടുത്തു പുറത്തായി. സ്‌കോര്‍ ഇംഗ്ലണ്ട് 218, 195, ഇന്ത്യ 477. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ അവസാനിച്ചു.



 ആര്‍. അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സിലെ നാലു വിക്കറ്റുകളടക്കം ആകെ 9 വിക്കറ്റുകളാണ് 100-ാം ടെസ്റ്റ് മത്സരത്തില്‍ അശ്വിന്‍ സ്വന്തമാക്കിയത്. ബെന്‍ ഡക്കറ്റ് ബോള്‍ഡായപ്പോള്‍  16 പന്തുകള്‍ നേരിട്ട സാക് ക്രൗലിയും  23 പന്തില്‍ 19 റണ്‍സെടുത്ത ഒലി പോപ്പിയും അശ്വിന് മുന്നില്‍ പതറി വീണു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെയും ബെന്‍ ഫോക്‌സിനെയും അശ്വിന്‍ ബോള്‍ഡാക്കി.  31 പന്തില്‍ 39 റണ്‍സെടുത്ത് ബെയര്‍‌സ്റ്റോ പുറത്തായി.  കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. 




 24 പന്തില്‍ 20 റണ്‍സെടുത്ത ടോം ഹാര്‍ട്‌ലിയുടെ വിക്കറ്റ് ബുമ്രയ്ക്കായിരുന്നു. തൊട്ടടുത്ത പന്തില്‍ മാര്‍ക് വുഡിനെയും പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം രണ്ടാക്കി. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ജോ റൂട്ട് പരിശ്രമിച്ചുനോക്കിയെങ്കിലും ഒടുവില്‍ കുല്‍ദീപ് യാദവിനു മുന്നില്‍ കീഴടങ്ങി.



ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 477 റണ്‍സെടുത്തു പുറത്തായിരുന്നു.  രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ മത്സരത്തിന്റെ മൂന്നാം ദിവസം നാലു റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്കു ശേഷിക്കുന്ന രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments