ഹിന്ദു അവകാശ മുന്നേറ്റ യാത്രയുടെ മീനച്ചിൽ താലൂക്ക് തല ഉദ്ഘാടനം രാമപുരം അമ്പലം ജംഗ്ഷനിൽ നടന്നു. ജില്ലാ പ്രസിഡൻറ് മുരളീധൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സംപൂജ്യ വീതസംഗാനന്ദ മഹാരാജ് ജാഥാ ക്യാപ്റ്റന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ കെ ജി ശിവ൯ മുഖ്യ പ്രഭാഷണം നടത്തി.രാഷ്ട്രീയ സ്വയംസേവക സംഘം പൊൻകുന്നം ജില്ലാ സമ്പർക്ക പ്രമുഖ് പി എൻ ആദിത്യൻ,പി പി നിർമ്മലൻ അമനകര എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാര്‍ മുരളീധരൻ, വൈസ് പ്രസിഡണ്ട് രമേശ് ആർ നായർ, ജനറൽ സെക്രട്ടറി രാജേഷ് തെക്കേ നാഗത്തുങ്കൽ എന്നിവർ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ ഹിന്ദു ഐക്യവേദി മീനച്ചി താലൂക്ക് പ്രസിഡൻറ് രാമചന്ദ്രൻ പിള്ള സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments