Latest News
Loading...

ദുഃഖവെള്ളി അനുസ്മരണം ഭക്തി സാന്ദ്രമായി.




യേശുവിൻ്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ദു:ഖവെള്ളിയഴ്ച ദേവലയങ്ങളിൽ പീഡാനുഭവ വായനയും, സ്ലീവാപാതയും കയപ് നീർ വിതരണവും പ്രത്യേക തിരുകർമ്മങ്ങളും നടന്നു. രാവിലെ മുതൽ തന്നെ തീർത്ഥാടന കേന്ദ്രങ്ങളായ അരുവിത്തുറ വല്ലിച്ചൻ മല, വാഗമൺകുരിശ് മല എന്നിവിടങ്ങളിലേക്ക് വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്. 

ഒറ്റക്കും ചെറു സഘങ്ങളായും വിശ്വാസികൾ കുരിശിൻ്റെ വഴി പ്രാർത്ഥനകളുമായി മലമുകളിലേക്ക് തീർത്ഥാടനം നടത്തി. അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനേ ദേവാലയത്തിൽ ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച് മലയടിവാരത്തു നിന്നും സ്ലീവാപാതയായി വല്ലിച്ചൻ മലയിലെത്തി. മലമുകളിൽ രാവിലെ മുതൽ നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു. ആൻ്റോ ആൻ്റണി MP, സെബാസ്റ്റ്യൻ കുളത്തുങ്കൻ MLA , ജില്ലാപഞ്ചായത്തംഗം Adv ഷോൺ ജോർജ് തുടങ്ങിയ വരും വിശ്വാസികൾക്കൊപ്പം സ്ലീവാപാതയിൽ പങ്കാളികളായി. 




നാളെ ദേവാലയങ്ങളിൽ പുത്തൻ വെള്ളവും പുത്തൻ തീയും വെഞ്ചരിക്കും. വെള്ളവും തിരിയും വെഞ്ചിരിച്ചു നൽകുന്ന ചടങ്ങാണിത്. യേശുവിൻ്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞയറാഴ്ച ഉയിർപ്പുതിരുന്നാൾ ആഘോഷിക്കും. ഇതോടെ വലിയ നോമ്പിനും സമാപനമാകും. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments