Latest News
Loading...

ഈരാറ്റുപേട്ട സഹകരണബാങ്കില്‍ നിക്ഷേപ പ്രതിഷേധം




ഈരാറ്റുപേട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്ക് ഓഫീസില്‍ നിക്ഷേപകരുടെ പ്രതിഷേധം. 2 വര്‍ഷമായി പ്രതിസന്ധിയില്‍ തുടരുന്ന ബാങ്കില്‍, നിക്ഷേപം നടത്തിയവരാണ് തങ്ങളുടെ പണം തിരികെ ലഭിക്കാന്‍ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ നിക്ഷേപകരെത്തിയിരുന്നു. സഹകരണ രജിസ്ട്രാര്‍ തങ്ങളുടെ പ്രശ്‌നത്തില്‍ പരിഹാരം നിര്‍ദേശിക്കണമെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്. 



സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കില്‍ 2 വര്‍ഷമായി ക്രയവിക്രിയങ്ങള്‍ നിലച്ച മട്ടാണ്. പതിനായിരം മുതല്‍ 50 ലക്ഷം വരെ നിക്ഷേപിച്ചവരാണ് പ്രതിഷേധരംഗത്തുള്ളത്. രോഗികളും പ്രായമായവരും അടക്കം പണം ലഭിക്കാതെ പ്രതിസന്ധിയിലാണ്.



 എത്ര രൂപ നിക്ഷേപിച്ചവര്‍ക്കും 1000 രൂപ വരെയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും സഹകരണവകുപ്പ് മന്ത്രിയ്ക്കും വകുപ്പ് തലത്തിലും പലതവണ പരാതി കൊടുത്തിട്ടും നടപടികള്‍ ഉണ്ടായില്ല. നവകേരള സദസില്‍ നല്കിയ പരാതിയിലാവട്ടെ പരാതി തീര്‍പ്പാക്കി എന്ന മെസേജാണ് ലഭിച്ചത്. 






കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനൊടുവില്‍ 2 ദിവസത്തിനൊടുവില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്നും നിക്ഷേപകരെത്തിയത്. വിഷയത്തില്‍ ഇടപെടാമെന്ന് എംഎല്‍എ അറിയിച്ചെങ്കിലും നിക്ഷേപകര്‍ വഴങ്ങിയിട്ടില്ല. പ്രശ്‌നപരിഹാരം ഉണ്ടായശേഷം ബാങ്ക് അടച്ചാല്‍മതിയെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments