Latest News
Loading...

പാഠപുസ്തകവിതരണം മാർച്ച് 12ന് ആരംഭിക്കും




അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം മാർച്ച് 12ന് ആരംഭിക്കും. കോട്ടയം ജില്ലയിലെ 910 സ്‌കൂളുകളിലേക്കുള്ള 3,81,283 പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുക. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. തുടർന്ന് രണ്ടാംഘട്ടത്തിൽ 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകവിതരണം മേയ് 15നകവും പൂർത്തീകരിക്കും.


വിവിധ സ്‌കൂളുകളിലെ 251 സൊസൈറ്റികൾ വഴിയാണ് ഒന്നാംവാല്യം പാഠപുസ്തകം ആദ്യഘട്ടത്തിൽ വിതരണം നടത്തുക. ചൊവ്വാഴ്ച രാവിലെ 11ന് പുതുപ്പള്ളി സെന്റ് ജോർജ് വി.എച്ച്.എസ്.എസിലെ ജില്ലാ ഹബിൽ വച്ച് പാഠപുസ്തകവിതരണത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും.







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments