Latest News
Loading...

പുലിയന്നൂരില്‍ അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം



പാലാ പുലിയനൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ വീണ്ടും വാഹനാപകടം.  ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി ദാരുണമായി മരണപ്പെട്ടു. പാലാ  സെന്റ് തോമസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥി  കടപ്പാട്ടൂര്‍ വെള്ളിയേപ്പള്ളി സ്വദേശി മണ്ണാപറമ്പില്‍  അമല്‍ ഷാജിയാണ് മരിച്ചത്. അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക്  കാറിന്റെ പുറകിലിടിച്ച് വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. 





റോഡിലേക്ക്  തെറിച്ചുവീണ അമലിന്റെ തലയിലൂടെ എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ് തലയിലൂടെകയറിയിറങ്ങി. ഉടന്‍സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമലിന്റെ സുഹൃത്തിന്റേതാണ് ബൈക്ക് 
   പുലിയന്നൂര്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ നിത്യസംഭവമാകുകയാണ്. 





കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. അപകടം പതിവായിട്ടും യാതൊരുവിധ നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നാണ് പരാതി ഉയരുന്നുണ്ട്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments