Latest News
Loading...

ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു.




ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 12 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച പുലിയന്നൂര്‍ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 



ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ കോര്‍ട്ടിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ പുഷ്പ ചന്ദ്രന്‍, രാജന്‍ മുണ്ടമറ്റം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ആര്യ സബിന്‍, സിജിമോന്‍ സി എസ്, ശ്രീജയ എം പി, ബിബിന്‍ രാജ്, റാന്നി, രാജു കോനാട്ട്, രാജേഷ് എം ആര്‍, ഇ എസ് രാധാകൃഷ്ണന്‍, ജയന്‍ തെക്കയില്‍, ഷൈജു പരുമല, റോമി ഞാറ്റുകാലകുന്നേല്‍, മാര്‍ഷിന്‍ ജേക്കബ്, ടിറ്റോ ജോസഫ്, സൂരജ് തമസ, ജസ്റ്റിന്‍ ജോസഫ്, റോണി മാത്യു, ശ്രീകാന്ത് തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. 




ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍ട്ടിന്റെ മേല്‍ക്കൂരയുടെ പൂര്‍ത്തീകരണം, വശങ്ങള്‍ ഗ്ലാഡിംഗ് ഷീറ്റ് ഉപയോഗിച്ച് മറയ്ക്കല്‍, അരഭിത്തി നിര്‍മ്മാണം, കോര്‍ട്ടില്‍ മാറ്റ് വിരിക്കല്‍, നൂറ് പേര്‍ക്കുള്ള ഇരിപ്പിടം സജീകരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ബാഡ്മിന്റന്‍ ക്ലബ് രൂപീകരിച്ച് മുത്തോലി പഞ്ചായത്ത് നിവാസികള്‍ക്ക് മൊത്തം ഉപയോഗിക്കത്തക്കവിധത്തില്‍ ഈ കോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവനും അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments