അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിന്റെ അറുപതാമത് വാർഷികവും അധ്യാപക രക്ഷാകർതൃസമ്മേളനവും 'Scenario 2024' അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ലീന ജയിംസ് ഉദ്ഘാടനം ചെയ്തു .
പാലാ അൽഫോൻസാ കോളേജ് അസിസ്റ്റൻ്റ് പ്രൊഫ. Lt അനു ജോസ് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് മേരീസിലെ കുരുന്നുകളുടെ വിവിധ കലാവിരുന്നുകളും കരാട്ടെ, സ്കേറ്റിംഗ്, യോഗ തുടങ്ങിയവയുടെ സ്റ്റേജ് ഷോയും ഡാൻസ് അരങ്ങേറ്റവും ഉണ്ടായിരിന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments