പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പി സി ജോർജിനെ സന്ദർശിച്ചു. പി സി ജോർജിന്റെ വസതിയിൽ എത്തിയ അനിൽ ആന്റണിയെ ലഡു നൽകി പി സി ജോർജ് സ്വീകരിച്ചു പ്രഗത്ഭനായ നേതാവ് എ കെ ആന്റണിയുടെ പുത്രൻ അനിൽ ആന്റണി യുടെ വിജയം സുനിശ്ചിതമാണെന്ന് പി സി ജോർജ് പറഞ്ഞു.
അനിലിന്റെ വിജയത്തിനായി താനും മറ്റു പ്രവർത്തകരും കൈയും മെയ്യും മറന്ന് പ്രവർത്തിക്കും. പാർലമെന്റ് മണ്ഡലത്തിൽ പ്രചാരണത്തിന്റെ തുടക്കം കേരളത്തിലെ ഏറ്റവും ശക്തനായ നേതാവ് പി സി ജോർജ് നെ കണ്ട് അനുഗ്രഹം വാങ്ങി തുടക്കം കുറിച്ചത് അഭിമാനകരമെന്ന് അനിൽ ആന്റണി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കും. കേരളത്തിൽ നിന്ന് ആദ്യമായി എം പി മാർ എൻ ഡി എ ക്ക് ലഭിക്കുമെന്നും 370 ലതികം സീറ്റുകളിൽ ബി ജെ പി വിജയിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ലോക നേതാവായ നരേന്ദ്രമോദി മൂന്നാമത് അധികാരത്തിൽ വരുന്നത് ചരിത്ര ഭൂരിപക്ഷത്തോടെ ആയിരിക്കും. രാജ്യത്ത് വലിയ വികസനം നടക്കുമ്പോൾ കേരളം പിന്നോട്ട് പോകുന്നത് മാറി മാറി ഭരിക്കുന്ന എൽ ഡി എഫും, യു ഡി എഫും ഉത്തരവാദികൾ ആണ്. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ, വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് എൻ. ലിജിൻ ലാൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് മിനർവ്വ മോഹൻ, അഡ്വ. പി രാജേഷ്‌കുമാർ, സെബി പറമുണ്ട, കെ എഫ് കുര്യൻ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments