Latest News
Loading...

അൽഫോൻസാ കോളേജിൽ മെൻസ്ട്രൽ കപ്പ് വിതരണം നാളെ



ശ്രീ ഹരിഹരപുത്ര ധർമ്മപരിപാലന സഭയുടെ ആഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളേജിൽ മെൻസ്ട്രൽ കപ്പുകൾ സൗജന്യമായി കോളേജ് വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യുന്നു. സഭയുടെ ശുചിത്വ സേവന പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകൾക്കു വേണ്ടി സാനിറ്ററി പാഡുകൾക്ക് പകരം മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നത് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം ഉള്ള കലാലയങ്ങളിലും പഞ്ചായത്തുകളിലും ലിവ കെയർ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുവാൻ ആരംഭിച്ചിരിക്കുന്നത്. 


പാലാ അൽഫോൻസാ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും വനിത ജീവനക്കാർക്കും, മെൻസ്ട്രൽ കപ്പുകൾ നൽകിക്കൊണ്ട് കോളേജിനെ 'പാഡ് ഫ്രീ ക്യാമ്പസ്' ആയി മാറ്റുകയാണ് ലക്ഷ്യം. വിതരണ ഉദ്ഘാടനം നിഷ ജോസ് കെ മാണി നിർവഹിക്കും. ഇന്ത്യയിൽ തന്നെ നിർമ്മിച്ച എല്ലാവിധ ടെസ്റ്റ് റിപ്പോർട്ടുകളോടും കൂടിയ ലീവാ കപ്പ് ആണ് ഹരിഹരപുത്ര മാതൃസമിതി വിതരണം ചെയ്യുന്നത്. 




വാർത്താ സമ്മേളനത്തിൽ അജയ് കുമാർ പിറ്റി, സെബാസ്റ്റ്യൻ വർഗീസ്, എസ്.കെ. നായർ, അൽഫോൻസാ കോളേജ് യൂണിയൻ ചെയർമാൻ ആൻ സാറാ ജോൺസൺ, വൈസ് ചെയർപേഴ്സൺ എയ്ഞ്ചൽ റബേക്ക സന്തോഷ് എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments