ഈരാറ്റുപേട്ടയില്‍ എയര്‍ കണ്ടീഷണര്‍ നന്നാക്കുന്നതിനിടെ എസി മെക്കാനിക്ക് വീണു മരിച്ചു. കൊഴുവനാല്‍ തൈപ്പറമ്പില്‍ ജോജി (58)യാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
സണ്‍ഷെയ്ഡില്‍ നിന്നുള്ള ജോലികള്‍ക്കിടെ ഷെയ്ഡ് തകര്‍ന്ന് താഴേയ്ക്ക് വീണാണ് അപകടം. തല കല്ലിലിടിച്ചാണ് മരണം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ കടപ്പാട്ടൂരില്‍ എ.സി സര്‍വ്വീസിംഗ് സെന്റര് നടത്തി വരികയായിരുന്നു.
ഭാര്യ ജെയ്നമ്മ പട്ടിത്താനം മഞ്ഞപ്പള്ളിൽ കുടുംബാംഗം. മക്കൾ ജിനു ജോജി, ജെഫ്രിൻ ജോജി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments