പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ നിന്നും മാവടി കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം നടത്തി. വികാരി ഫാ ജോർജ് മടുക്കാവിൽ നേതൃത്വം നൽകി. അസിസ്റ്റന്റ് വികാരി ഫാ. തോമസ് മധുരപ്പുഴ ദുഖവെള്ളി അനുസ്മരണ പ്രസംഗം നടത്തി.
കൈക്കാരന്മാരായ സെബാസ്റ്റ്യൻ ഇടയോടിയിൽ, റെമി കുളത്തിനാൽ, ബിജു കടപ്പറ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രതിനിധികളുടെ സഹാത്തോടെ കുരിശുമല തീർത്ഥാടനം സംഘടിപ്പിക്കപ്പെട്ടു. ആയിരങ്ങൾ പങ്കെടുത്ത കുരിശിന്റെ വഴി അനുഗ്രഹാദായകം ആയിരുന്നു. എല്ലാവർക്കും മാവടിക്കാർ നേർച്ചകഞ്ഞി വിതരണം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments