അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു ഉഴവൂർ പഞ്ചായത്ത് ആം ആദ്മി പാർട്ടി പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്റെ നേതൃത്വത്തിൽ 12 മണിക്കൂർ നിരാഹാരസമരം. നാളെ 30-03-2024 ശനിയാഴ്ച രാവിലെ 06 മുതൽ 06 വരെ ഉഴവൂർ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ആയിരിക്കും ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ള നിരാഹാരസമരം. രാജ്യം നേരിടുന്ന ഫാസിസ്റ്റ് നടപടികൾക്കെതിരെയുള്ള യുവതയുടെ പ്രതിഷേധമാണ് ഇതൊന്നും ജോണി സ്റ്റീഹൻ പറഞ്ഞു.
ഉഴവൂർ പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കന്മാരുടെ പഞ്ചായത്ത്തല പ്രതിഷേധയോഗവും ഇതോടൊപ്പം നടക്കും. നാളെ 30-03-2024 ശനിയാഴ്ച വൈകിട്ട് 06 മണിക്ക് ഉഴവൂർ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ആയിരിക്കും പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. കോൺഗ്രസ്സ് , സി പി എം, സി പി ഐ, കേരള കോൺഗ്രസ്സ് (എം), കേരള കോൺഗ്രസ് എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു സംസാരിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments