Latest News
Loading...

വിത്ത് പേനകള്‍ നല്‍കി



പുന:ചംക്രമണ ദിനാചരണത്തിന്റെ (Global Recycling Day) ഭാഗമായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂള്‍ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിത്ത് പേനകള്‍ നല്‍കി.  ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സ് മേരിയുടെ റിട്ടയര്‍മെന്റിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു ഹെഡ്മിസ്ട്രസിന്റെ മാതൃകാ പ്രവര്‍ത്തനം. നിരസിക്കുക, പുന:രുപയോഗിക്കുക, പുന:ചംക്രമണം ചെയ്യുക പ്രകൃതിയെ വീണ്ടെടുക്കുക എന്നതാണ് ഈ ദിനത്തിന്റെ സന്ദേശം. 



മികച്ച ഹരിതവിദ്യാലയവും മികച്ച ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുമൊക്കെയായി സജീവമായി പ്രവര്‍ത്തിച്ച അദ്ധ്യയനകാലയളവില്‍ ഉള്ളില്‍ വിതയ്ക്കപ്പെട്ട വിത്തുകള്‍ പൊട്ടി മുളച്ച് ചെടിയായി, ഫലമായി മാറട്ടെ എന്ന് വിദ്യാര്‍ത്ഥികള്‍ക്ക്  സിസ്റ്റര്‍ ലിന്‍സ് മേരി ആശംസ നേര്‍ന്നു. പരിസ്ഥിതി - സാമൂഹിക പ്രവര്‍ത്തകനായ എബി ഇമ്മാനുവല്‍ ക്ലാസ്സ് നയിച്ചു. ഷൈനി ജോര്‍ജ്, ദീപ എന്നിവര്‍ പ്രസംഗിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

M. said…
"വിത്ത് പേന" അതെന്തുവാ?