Latest News
Loading...

വെള്ളികുളം സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപിച്ചു




വെള്ളികുളം സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം വെള്ളികുളം പാരിഷ് ഹാളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര ആധ്യക്ഷ്യം വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.  പ്രകൃതിയാണ് ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യാപകയെന്നും, നമ്മുടെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളെല്ലാം നാം പഠിക്കുന്നത് പ്രകൃതിയിൽ നിന്നായതിനാൽ അതിനെ സംരക്ഷിച്ച് നിലനിർത്താനുള്ള ഉത്തര വാദിത്വം നമുക്കെല്ലാവർക്കും ഉണ്ടെന്നും  അതിനാൽ നാം പ്രകൃതിയെ സംരക്ഷിക്കുവാൻ കടപ്പെട്ടവരാണെന്നും അഭിവന്ദ്യ പിതാവ് തൻ്റെ സന്ദേശത്തിൽ പറഞ്ഞു. കുട്ടികൾ എന്നും കഠിനാധ്വാനം ചെയ്യുന്നവർ ആകണമെന്നും വായന ജീവിതത്തിലെ ശീലമായി വളർത്തണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മപ്പെടുത്തി.



പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി ജെയിംസ് പൂർവവിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മലയാളഭാഷാ മാർഗ്ഗനിർദ്ദേശകവിദഗ്ധസമിതി അംഗവും പൂർവ വിദ്യാർത്ഥിയുമായ ചാക്കോ സി. പൊരിയത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ,  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തീക്കോയി ഡിവിഷൻ മെമ്പർ ഓമന ഗോപാലൻ, വാർഡ് മെമ്പർ ബിനോയി ജോസഫ്, പി. റ്റി .എ. പ്രസിഡൻ്റ് ഡയസ് എം. ജെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.






ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ ദിയ മരിയ ബിജു കൃതജ്ഞതയും നേർന്ന് സംസാരിച്ചു.

    പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. നേവി ജോർജ്, വെള്ളികുളം സ്കൂളിന് ആദ്യമായി ഫസ്റ്റ് ക്ലാസ് നേടിത്തന്ന 1972 ബാച്ചിലെ കെ.ഗോപാലകൃഷ്ണൻ, പൂർവ വിദ്യാർത്ഥികളിൽ ഏറ്റവും സീനിയർ ആയ തോമസ് ചാക്കോ പാലക്കുഴയിൽ, പൂർവ വിദ്യാർത്ഥികളായ സിസ് റ്റേഴ്സിൽ ഏറ്റവും സീനിയർ ആയ സി.ടെ സീന ടോം കാരക്കാ വയലിൽ എന്നിവരെ യോഗത്തിൽ പ്രത്യേകമായി ആദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments