തീക്കോയി പഞ്ചായത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള പദ്ധതി തുക വിതരണത്തില്‍, താല്‍പര്യക്കാര്‍ക്കായി മുന്‍ഗണനാ ക്രമം മറികടന്നതായി ആരോപിച്ച് ഇടത് അംഗങ്ങള്‍ കമ്മറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി. ബ്ലോക്ക് പഞ്ചായത്താണ് പഠനമുറി നിര്‍മാണത്തിനായി തുക അനുവദിക്കുന്നത്. പഞ്ചായത്ത് നല്കിയ ലിസ്റ്റില്‍ ക്രമം മറികടന്ന് പദ്ധതി തുക അനുവദിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായത്.
പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പഠനമുറി നിര്‍മാണത്തിന് 5 പേരുടെ ലിസ്റ്റാണ് പഞ്ചായത്ത് തയാറാക്കി നല്കിയത്. എന്നാല്‍ ലിസ്റ്റില്‍ ഏറ്റവും അവസാനം പേരുള്ളയാള്‍ക്ക് തുക അനുവദിക്കാനുള്ള തീരുമാനമാണ് ഇടത് മെംബര്‍മാരുടെ പ്രതിഷേധത്തിന് കാരണമായത്. ബ്ലോക്ക് മെംബറും പഞ്ചായത്ത് പ്രസിഡന്റും ഒത്തുകളിച്ചാണ് തീരുമാനമെന്ന് ആരോപിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments