കുട്ടികൾക്കും പൊതുജനങ്ങൾക്കും പക്ഷികൾക്കും പറവകൾക്കും ആശ്വാസം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞു മൂന്നു മണി വരെയാണ് തണ്ണീർ പന്തലിന്റെ സേവനം ലഭ്യമാകുന്നത്. തണ്ണിമത്തൻ,ശുദ്ധജലം മോരും വെള്ളം പൈനാപ്പിൾ , എന്നിവയാണ് പന്തലിൽ ഒരുക്കിയിരിക്കുന്നത്. പന്തൽ നിർമ്മാണത്തിന് മുള,തെങ്ങോല,പനയോല ചകിരിക്കയർ, ഈന്തില എന്നിവ ഉപയോഗിച്ചിരിക്കുന്നു.
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുശീല മോഹൻ തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു.എസ് ആർ ജി കൺവീനർ രാജേഷ് ആർ, അധ്യാപകരായ അശ്വതി എസ്,രഞ്ജുഷ സി ആർ,മോളി വക്കച്ചൻ, പിടിഎ പ്രസിഡണ്ട് സരിത അശോകൻ, എം.പി ടി എ പ്രസിഡന്റ് ജോസ്ന ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments