Latest News
Loading...

പാചകപ്പുര ഉദ്ഘാടനം ചെയ്തു





: തലനാട് ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ നിർമാണം പൂർത്തികരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല നിർവഹിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷയായി.




പ്രധാനമന്ത്രി പോഷൻ കിച്ചൻ കം സ്റ്റോർ റൂം പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ ചിലവിലാണ് പാചകപ്പുര നിർമ്മിച്ചിരിക്കുന്നത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ തോമസ് വോൾ ഓഫ് ലവ് പദ്ധതി ഉദ്ഘാടനം ചെയ്തു. 




ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശ റിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, ബി. ബിന്ദു, ഷെമീല ഹനീഫ, എ.ജെ. സെബാസ്റ്റ്യൻ, റോബിൻ ജോസഫ്, ഈരാറ്റുപേട്ട ഉപജില്ല എ.ഇ.ഓ ഷംല ബീവി, നൂൺ ഫീൽഡിങ് സൂപ്പർവൈസർ വിനോദ് രാജ്, നൂൺമീൽ ഓഫീസർ ആർ. പ്രിയ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ കെ.ജെ. സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് എം.എസ്. ദിലീപ് കുമാർ, ഹെഡ്മിസ്ട്രസ് സജിത എ. ഖാദർ എന്നിവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments