സിനിമകളിലും സീരിയലുകളിലും മാത്രം കണ്ടിട്ടുള്ളതും പുസ്തകങ്ങളിലൂടെ വായിച്ചറിയുകയും ചെയ്തിട്ടുള്ള കോടതികളും കോടതി നടപടികളും നേരിൽ കണ്ട് വിദ്യാർത്ഥികൾ . കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതി വാദങ്ങൾക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അതൊരു പുത്തൻ അനുഭവമായി.
കോടതികളെയും കോടതി നടപടികളെയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്താൻ രാജ്യത്ത് അടുത്തിടെ ആരംഭിച്ച ' സംവാദ ' പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നടത്തിയ സംവാദയുടെ ആദ്യ പരിപാടിയായിരുന്നു ഇത്.
പാലാ കോടതി സമുച്ചയത്തിൽ നടന്ന പരിപാടി കുടുംബ കോടതി ജഡ്ജിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.ജഡ്ജിയുമായി വിദ്യാർത്ഥികൾ സംവദിച്ചു.പങ്കെടുത്ത വിദ്യാർഥികൾക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു.അഡ്വ.തോമസ് ജോസഫ് തൂംകുഴി നിയമ ബോധവൽകരണ ക്ലാസ്സിനും റൂണിയ ഏബ്രഹാം മോട്ടിവേഷൻ ക്ലാസ്സിനും നേതൃത്വം നൽകി.ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, ലീഗൽ സർവീസസ് കമ്മിറ്റി പ്രതിനിധികൾ വി. എം.അബ്ദുള്ള ഖാൻ, പ്രഫ. കെ. പി.ജോസഫ്, അധ്യാപകരായ സിന്ധു മോൾ കെ.എസ്.,ജോബിൻ സി എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments