Latest News
Loading...

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ആക്രമിച്ചവർക്കെതിരെ കേസെടുത്തു




പൂഞ്ഞാർ പള്ളിയിൽ അസിസ്റ്റന്റ് വികാരി അച്ഛനെ ആക്രമിച്ചവർക്കെതിരെ പ്രതിഷേധം ഉയർത്തിയ സംഭവത്തിനിടെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.  കണ്ടാൽ അറിയാവുന്ന 5 പേർക്കെതിരെയാണ് ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തത്. 


ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഷിഹാബിനാണ് മർദ്ദനമേറ്റത്. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വിവരങ്ങൾ ശേഖരിക്കാനായി എത്തിയതായിരുന്നു ശിഹാബ് . ഇതിനിടെ ഒരു സംഘം ആളുകൾ ചേർന്ന് ഷിഹാബിനെ തടയുകയും മർദ്ദിക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ , സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ടും മർദ്ദനമുണ്ടായി. പൂഞ്ഞാർ സ്വദേശികളായ ജോയി, ജോണി, മറ്റ് 3 പേർക്കെതിരെയുമാണ് കേസ്. 




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments