Latest News
Loading...

ക്രിസ്മസ് ന്യൂഇയർ ഷോപ്പിംഗ് ഉത്സവം സമാപിച്ചു



വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റും യൂത്ത്‌ വിങ്ങും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് ന്യൂഇയർ ഷോപ്പിംഗ് ഉത്സവം പാലായിൽ സമാപിച്ചു.  പാലാ വ്യാപാരഭവനിൽ വച്ച് സമ്മാനങ്ങൾ നൽകി. 100ൽ പരം സമ്മാനങ്ങളാണ് നൽകിയത് . ഏകോപന സമിതി പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ Ex MP സമ്മേളനം ഉദ്ഘാടനം ചെയ്തു. പലാ മരിയസദനം ഡയറക്ടർ സന്തോഷ് മരിയ സദനം, പാലാ റോട്ടറി ക്ലബ് പ്രസിഡൻ്റ് Dr ജോസ് കുരുവിള കോക്കാട്ട് എന്നിവരെ പൊന്നാട അണിയിച്ചും മെമൻ്റോ നൽകിയും ആദരിച്ചു. 



വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വി സി ജോസഫ് ,ട്രഷറർ ജോസ് ചെറുവള്ളി, വൈസ് പ്രസിഡൻറ് ബൈജു കൊല്ലംപമ്പിൽ, സെക്രട്ടറി ബേബിച്ചൻ പുരയിടം, അനൂപ് ജോർജ്,, യൂത്ത് വിംഗ് പ്രസിഡൻ്റ് ആൻ്റണി കുറ്റിയാങ്കൽ, സെക്രട്ടറി ജോൺ ദർശന, ട്രഷറർ എബിസൺ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. വക്കച്ചൻ മറ്റത്തിൽ Ex MP സമ്മാനങ്ങൾ വിതരണം ചെയ്തു




Feb 21 ഏകോപന സമിതി , യൂത്ത് വിംഗ് പ്രതിനിഥികൾ മരിയ സദനത്തിൽ ഉച്ച ഭക്ഷണത്തിൽ പങ്കെടുക്കും. പാലായുടെ ക്രിസ്മസ് ന്യൂയെർ ആഘോഷസങ്ങൾക്കു നിറപ്പകിട്ടേകി അടിപൊളി ക്രിസ്മസ് കരോളോടുകൂടി പാലായിൽ ഷോപ്പിങ് ഫെസ്റ്റിവൽ നടന്നത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments