പാല നഗരസഭ ചെയർമാനായി കേരള കോൺഗ്രസ്സ് എം അംഗം ഷാജു വി തുരുത്തൻ തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ 10 ന് കൗൺസിൽ ഹാളിൽ നടന്ന യോഗത്താൽ ഷാജു തുരുത്തന് 17 വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസ് അംഗം പ്രിൻസ് വി.സി.യ്ക്ക് 9 വോട്ടുകൾ ലഭിച്ചു.
LDF ലെ മുൻധാരണ പ്രകാരം ചെയർ പേഴ്സണായാരുന്ന ജോസിൻ ബിനോ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ല വിദ്യാഭ്യാസ ഓഫീസർ സുനിജ വരണാധികാരി യായിരുന്നു. ഫലപ്രഖ്യാപനത്തെ തുടർന്ന് ഷാജു വി തുരുത്തൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments