Latest News
Loading...

അധ്യാപകർ വരും തലമുറയ്ക്ക് മൂല്യബോധം പകർന്നു നൽകുന്നവരാകണം : ജോസ് കെ. മാണി എം.പി.




പുതിയ തലമുറയ്ക്ക് മൂല്യബോധം പകർന്നു നൽകുന്നവരായിരിക്കണം അധ്യാപകരെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ്.കെ. മാണി എം പി അഭിപ്രായപ്പെട്ടു..കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് 2 മത് സംസ്ഥാന സമ്മേളനം പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ് കെ മാണി എംപി .



 നവകേരള സൃഷ്ടിയിൽ അധ്യാപകരുടെ പങ്ക് വിസ്മരിക്കാനാവാത്തതാണെന്നും അധ്യാപക സമൂഹത്തിൻ്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുന്ന സർക്കാരാണ് കേരളത്തിൽ നിലവിലുള്ളതെന്നും കേന്ദ്ര സർക്കാർ വിവേചനപരമായി സംസ്ഥാനത്തെ സാമ്പത്തിക അസ്ഥിരാവസ്ഥയിലേക്ക് തള്ളിവിടുന്നതുകൊണ്ടാണ് പല ആവശ്യങ്ങൾക്കും കാലതാമസം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക സമൂഹത്തോടൊപ്പം എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിസാർ 13 ബഡ്ജറ്റുകളിലൂടെ വിഭാവനം ചെയ്ത പദ്ധതികളാണ് ഇന്നത്തെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണപരമായ വളർച്ചക്ക് അടിസ്ഥാനമെന്നും അഭിപ്രായപ്പെട്ടു. 




സംസ്ഥാന പ്രസിഡൻ്റ് റ്റോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ സബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, സ്റ്റീഫൻ ജോർജജ് എക്സ് എം എൽ എ , പ്രൊ.ലോപ്പസ് മാത്യൂ,, ബേബി ഉളുത്തുവാൻ എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ബാബു  മൈക്കിൾ                          പി രാധാകൃഷ്ണക്കുറുപ്പ് ടോമി കെ തോമസ്, ഫിലിപ്പ് കുഴികുളം അഡ്വക്കേറ്റ് ജോസ് ടോം എന്നിവർ ആശംസകളർപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ അവാർഡ് നൽകി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ജേക്കബ് സ്വാഗതവും കെ.ജെ.മേജോ മാസ്റ്റർ നന്ദിയും പറഞ്ഞു. പോരുവഴി ബാലചന്ദ്രൻ, റോയ് മുരിക്കോലി, ജോബി കുളത്തറ , രാജേഷ് മാത്യൂ എന്നിവർ നേതൃത്വം നൽകി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments