കൊല്ലം - തേനി ദേശീയ പാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം മുണ്ടക്കയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് പത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മുറിഞ്ഞ പുഴയ്ക്ക് സമീപം രാവിലെയാണ് അപകടം.
കാര്‍ യാത്രക്കാരായ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശികള്‍ സുകുമാരി (80) ബാബുക്കുട്ടന്‍ (59) ഓമന (48) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ മുറിഞ്ഞു പുഴയ്ക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments