Latest News
Loading...

സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം



  ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സെൻ്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സ് (ശുചിത്വ സമുച്ചയം )ന്റെ ഉദ്ഘാടനം നാളെ നടക്കും. സ്കൂൾ ശതോത്തര രജത ജൂബിലി സ്മാരകമായാണ് കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്. 



നാളെ രാവിലെ 10. 30 ന് നടക്കുന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സക്കറിയസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. 




ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 92 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികൾക്ക് തുടക്കം കുറിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്പാക്കൽ പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്: ഭരണങ്ങാന സെൻ്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ ശതോത്തര രജത ജൂബിലി സ്മാരകമായി നിർമ്മിച്ച നാളെ ഉദ്ഘാടനം ചെയ്യുന്ന സാനിറ്റേഷൻ കോംപ്ലക്സ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments