Latest News
Loading...

റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സവര്‍ ധനാനിയ പി.സി. ജോർജിനെ സന്ദർശിച്ചു



റബര്‍ബോര്‍ഡും കേന്ദ്രസര്‍ക്കാരും റബര്‍ കര്‍ഷകര്‍ക്ക് ഒപ്പമാണെന്നും റബര്‍ വിലവര്‍ധനവിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സവര്‍ ധനാനിയ. കഴിഞ്ഞയാഴ്ച ബിജെപിയിലേയ്‌ക്കെത്തിയ പി.സി ജോര്‍ജ്ജിനെ ഈരാറ്റുപേട്ടയിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റബര്‍വിലവര്‍ധനവിനാവശ്യമായ ചര്‍ച്ചകള്‍ക്കായി പി.സി ജോര്‍ജ്ജ് ക്ഷണിച്ചത് പ്രകാരമാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

രാവിലെ 8 മണിയോടെയാണ് റബര്‍ബോര്‍ഡ് ചെയര്‍മാന്‍ പി.സി ജോര്‍ജ്ജിന്റെ വസതിയിലെത്തിയത്. റബര്‍ബോര്‍ഡ് അംഗമായ എന്‍ ഹരിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പി.സി ജോര്‍ജ്ജിനൊപ്പം ഒരു മണിക്കൂറോളം ചെയര്‍മാന്‍ ചെലവഴിച്ചു. കേരളത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും ഇരുവരും ചര്‍ച്ചചെയ്തു. റബറിനും തടിയ്ക്കും മികച്ച വില ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയായി. 


സ്വാഭാവിക റബറിന് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി മോദി സര്‍ക്കാര്‍ രാജ്യത്ത് റബറിന് വില പിടിച്ചുനിര്‍ത്തിയതായി ഡോ. സവര്‍ ധനാനിയ യോഗത്തിന് ശേഷം ചൂണ്ടിക്കാട്ടി. 10 ശതമാനമായിരുന്ന കോംപൗണ്ട് നികുതി 25 ശതമാനമാക്കി. ഓരോ ബജറ്റിലും കേന്ദ്രം റബറിന് തുക അനുവദിക്കുന്നതായും 7 വരര്‍ഷത്തിനിടെ 170 കോടി അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും വില 180 ഉറപ്പാക്കിയിട്ടുണ്ട്. കര്‍ഷകരുമായും കര്‍ഷകക്ഷേമത്തിന് വേണ്ടി ആഗ്രഹിക്കുന്നവരുമായും ചര്‍ച്ച നടത്തുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. 



റബര്‍വില 250 എങ്കിലും ആകണമെന്നാണ് ആഗ്രഹമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. റബര്‍ ബോര്‍ഡ് കണക്കനുസരിച്ച് താമസിയാതെ 200 രൂപയെങ്കിലും ആകും. കൃഷിക്കാരെ കബളിപ്പിക്കാന്‍ പലരും ഇറങ്ങിയിട്ടുണ്ട്. റബര്‍ വിറ്റ് കളയരുതെന്നും സംഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ വലിയ അനുകൂല നിലപാട് ലഭിച്ചിട്ടുണ്ട്. 






കോംപൗണ്ട് നികുതി വര്‍ധനവ് പ്രായോഗിക തലത്തില്‍ എത്തുന്നത് ഇപ്പോഴാണെന്ന് എന്‍ ഹരി പറഞ്ഞു. റബര്‍ ബോര്‍ഡ് നിര്‍ത്താന്‍ പോകുന്നു എന്ന് പറയുമ്പോഴും രണ്ടര വര്‍ഷത്തെ ബഡ്ജറ്റിനായി 1000 കോടി അനുവദിച്ചകായാണ് വിവരം. കര്‍ഷകരെ ദ്രോഹിക്കുന്നതാണ് റബര്‍ ബില്ലെന്ന പ്രചാരണം തെറ്റാണ്. വിപണിയില്‍ ഇടപെടാനാവും എന്നത് മാത്രമാണ് അധികമായുള്ളത്. റബര്‍ ആക്ടിലുള്ളത് തന്നെയാണ് ബില്ലില്‍ ഉള്ളതെന്നും എന്‍ ഹരി പറഞ്ഞു. ബില്ല് പ്രാബല്യത്തിലാകുന്നതോടെ വില വര്‍ധനവ് അല്‍പം കൂടിയുണ്ടാകുമെന്നും ഹരി പറഞ്ഞു. 


ജില്ലാ വൈസ് പ്രസിഡന്റ് മിനര്‍വ മോഹന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ രാജേഷ് കുമാര്‍, ജില്ലാ കമ്മറ്റിയംഗ സുനില്‍കുമാര്‍, ജോര്‍ജ്ജ് വടക്കേല്‍, പി.വി വര്‍ഗീസ്, ഫാ സിറില്‍ തയ്യില്‍ എന്നിവരും വസതിയിലെത്തിയിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments