പൂഞ്ഞാർ കല്ലേക്കുളം പുല്ലേപാറയിൽ വീണ്ടും തീ പടരുന്നു. വൈകുന്നേരം ഉണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമായെങ്കിലും രാത്രി പത്തുമണിയോടെ വീണ്ടും തീ ആളിപ്പടരുകയായിരുന്നു. വീടുകളോ കൃഷിയോ ഉള്ള സ്ഥലം അല്ലെന്നത് മാത്രമാണ് ആശ്വാസം.
തീ നിയന്ത്രണ വിധേയമല്ലെന്നും നോക്കിനിൽക്കാൻ മാത്രമാണ് സാധിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ് ജോർജ് അത്യാലിൽ പറഞ്ഞു. ഫയർഫോഴ്സിന്റെ വലിയ വാഹനം എത്തിയെങ്കിലും മുകൾ ഭാഗത്തേക്ക് എത്താൻ കഴിഞ്ഞില്ല. ചെറിയ വാഹനം മാത്രമാണ് മുകളിൽ എത്തിയത്. കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് കൂടി തീ ആളി പടരുകയാണ്. വള്ളിപ്പടർപ്പുകൾ കയറിക്കിടക്കുന്ന ചെറിയ മരങ്ങൾ അടക്കം നിന്ന് കത്തി .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments