അതിരാവിലെ ടാപ്പിങ്ങിനായി സൈക്കിളിൽ പോവുകയായിരുന്ന മധ്യവയസ്കൻ വാഹനം ഇടിച്ചു മരിച്ചു. കാവും കണ്ടം സ്വദേശി സജിയാണ് (60) മരിച്ചത്. പാലാ തൊടുപുഴ റോഡിൽ പിഴക് പാലം ജംഗ്ഷനിലായിരുന്നു അപകടം.
കാവുംകണ്ടത്തു നിന്നും മുല്ലമറ്റത്തേക്ക് റബ്ബർ ടാപ്പിങ്ങിനായി പോവുകയായിരുന്നു സജി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രാമപുരം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments