രാജീവ്ഗാന്ധി പഞ്ചായത്തീരാജിന്റെ നേതൃത്വത്തില്‍ മീനച്ചില്‍ പഞ്ചായത്തിന് മുന്‍പില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ധര്‍ണ്ണ സംഘടിപ്പിച്ചു. രാജിവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടന കോട്ടയം ജില്ലാ ചെയര്‍മാന്‍ എ കെ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ മുന്നില്‍ സംസ്ഥാന വ്യാപകമായി നടന്ന ധര്‍ണ്ണയുടെ ഭാഗമായാണ് മീനച്ചില്‍ പഞ്ചായത്തിലും ധര്‍ണ്ണ നടന്നത്.
മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പ്രസാദ് കൊണ്ടുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ രാജു, ശിവദാസ് നെല്ലാല, പി എം തോമസ്, സോണി ഓടച്ചുവട്ടില്‍, തോമസ് ഓടക്കല്‍, ജോഷി നെല്ലിക്കുന്നേല്‍,സുകു വാഴമറ്റം, സോയി മുണ്ടാട്ട്, ബേബി നാരിയനാനി, ജോയ് കല്ലക്കുളത്ത്, ജോര്‍ജ് ജോസഫ് പുന്നാത്താനി, ലോമോന്‍ പാമ്പളാനി, രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments