Latest News
Loading...

‘സ്പീച്ചിലി റേഡിയോ’ പുറത്തിറക്കി പള്ളം ബിഷപ്പ്​ സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ്​ വിഭാഗം വിദ്യാർഥികൾ



കോട്ടയം: നാട്ടുവിശേഷങ്ങളും വാർത്തകളും സംഗീതവും അൽപം കൊച്ചുവർത്തമാനവും കോർത്തിണക്കിയ ‘സ്പീച്ചിലി റേഡിയോ’ പുറത്തിറക്കിയ ആവേശത്തിലാണ്​ പള്ളം ബിഷപ്പ്​ സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ്​ വിഭാഗം വിദ്യാർഥികൾ. എല്ലാവിധ പിന്തുണയമായി സർഗ്ഗക്ഷേത്ര 89.6 ഒപ്പം ചേർന്നപ്പോൾ ഉദ്​ഘാടനപരിപാടി അങ്ങ്​ കളറായി. പരിപാടിയിൽ ഉദ്​ഘാടകയായ പ്രിൻസിപ്പൽ ഡോ. ആഷ സൂസൻ ജേക്കബിനൊപ്പം സംരംഭത്തിന്‍റെ വിജയത്തിനായി പ്രയത്നിച്ച വിദ്യാർഥികളും ഒന്നിച്ചാണ്​ നിലവിളക്കിന്​ തിരികൊളുത്തിയത്​. 


മുഖ്യാതിഥിയായ സർഗ്ഗക്ഷേത്ര 89.6 പ്രോഗ്രാം ഹെഡ് ആർ.ജെ സേതു പി.സുധാകരന്‍റെ സെഷനും അക്ഷരാർഥത്തിൽ ‘പറയാം അറിയാം സ്പീച്ചിലി റേഡിയോ’യുടെ ലോഞ്ചിങ്​ വിദ്യാർഥികളിൽ ആവേശം ഇരട്ടിയാക്കി. 
തുടർന്ന്​ കോളജിൽ ഒട്ടാകെ സ്പീച്ചിലി റേഡിയോയുടെ വിവിധപരിപാടികൾ പ്രക്ഷേപണം ചെയ്തു. ആമസോൺ, സ്പോട്ടിഫൈ, ഗൂഗിൾ-ആപ്പിൾ പോഡ്കാസ്റ്റ് തുടങ്ങിയവയിൽ റേഡിയോ പരിപാടികൾ ലഭ്യമാണ്. മ്യൂസിക് വിത്ത് ചാറ്റ്, വോക്സ് പോപ്പുലെ, ന്യൂസ്‌ ടോക്ക്, യൂത്ത് കോർണർ, ടീച്ചേഴ്സ് കോർണർ, തുടങ്ങിയ പരിപാടികൾ 'പറയാം അറിയാം സ്പീച്ലി റേഡിയോ'യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 



ഫ്ലിപ്പ്​ മാഗസിൻ, സ്പീച്ചിലി ന്യൂസ്​ യൂട്യൂബ്​ ചാനൽ തുടങ്ങിയവക്ക്​ ശേഷമുള്ള മീഡിയ സ്റ്റഡീസ്​ വിഭാഗം വിദ്യാർഥികളുടെ ചുവടുവെപ്പാണ്​ ‘പറയാം അറിയാം സ്പീച്ചിലി റേഡിയോ’.  മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ഗിൽബെർട്ട് എ.ആർ, അധ്യാപകരായ നന്ദഗോപൻ, ഐ.ക്യു.എ.സി കോർഡിനേറ്റർ റോബിൻ ജേക്കബ്​ കുരുവിള, വിദ്യാർഥി പ്രതിനിധി സാന്ദ്ര എസ്​.വിജയകുമാർ​ എന്നിവർ സംസാരിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments