Latest News
Loading...

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം യുഡിഎഫിന്



 പാലാ നഗരസഭയിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ UDF ന് വിജയം. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധി ലിസിക്കുട്ടി മാത്യു വിജയിച്ചു. LDF അംഗങ്ങളായ ബിനു പുളിക്കക്കണ്ട, ഷീബ ജിയോ എന്നിവർ ഹാജരാകാതിരുന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് വിജയം.



ഇടത് മുന്നണിയിലെ മുൻധാരണയനുസരിച്ച് കേരള കോൺഗ്രസ് അംഗം ജോസ് ചിരാം കുഴിയായിരുന്നു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യർമാനായി തിരഞ്ഞെടുക്കപെടേണ്ടിയിരുന്നത്. നാലംഗ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ Adv ബിനു പുളിക്കക്കണ്ടം, ഷിബാജിയോ, ജോസ് ചീരാംകുഴി , ലിസിക്കുട്ടി എന്നിവരാണ് ഉണ്ടായിരുന്നത്. ഇടത് മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിരുന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്ന് രണ്ട് ഇടത് പക്ഷ അംഗങ്ങൾ വിട്ട് നിന്നതോടെ UDF നും LDFനം ഓരോ അംഗങ്ങൾ വീതമാവുകയും നറുക്കെടുപ്പിലുടെ വിജയിയെ കണ്ടെത്തുകയുമായിരുന്നു. നറുക്കെടുപ്പിൽ UDF ലെ ലിസിക്കുട്ടിയെ ഭാഗ്യം തുണക്കുകയായിരുന്നു.  




തിരഞെടുപ്പിൽ വിജയിച്ച UDF കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. അതേസമയം നഗരസഭയിലെ ഇയർപോട് വിഷയത്തിലെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞിരുന്നുവെന്ന് ജോസ് ചിരാങ്കുഴി പറഞ്ഞു. പരാജയപ്പെട്ടതിൽ തനിക്ക് പരാതി ഇല്ല. ബിനു പുളിക്കകണ്ടത്തിനും ഷീബാജിയോയ്ക്കും വിപ്പ് നൽകാൻ സിപിഎം പാർട്ടി ശ്രമിച്ചിരുന്നുവെന്നും ജോസ് വ്യക്തമാക്കി 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments