Latest News
Loading...

പാലാ സെന്റ് തോമസ് കോളേജിൽ മെഗാ തൊഴിൽ മേള നടത്തപ്പെട്ടു



പാലാ സെന്റ് തോമസ് കോളേജും കേരള സംസ്ഥാന യുവജന കമ്മീഷനും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ വച്ച് ‘കരിയർ എക്സ്പോ – ദിശ’ എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.


 ജോസ് കെ മാണി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കോളേജ് മാനേജർ Rev Dr. ജോസഫ് തടത്തിൽ, കോളേജ് പ്രിൻസിപ്പാൾ Prof . Dr. ജെയിംസ് ജോൺ, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ.ഷാജു വി തുരുത്തൻ, യൂത്ത് കമ്മീഷൻ മെമ്പർ Adv. അബേഷ് അലോഷ്യസ്, കോട്ടയം ജില്ല എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ. സജയൻ.ജി , വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ. ഗോപകുമാർ പി.റ്റി, മുനിസിപ്പൽ കൗൺസിലർ ശ്രീ. ജിമ്മി താഴത്തേൽ തുടങ്ങിയവർ സംസാരിച്ചു. 




വൈസ് പ്രിൻസിപ്പൽമാരായ Prof. Dr. ഡേവിസ് സേവ്യർ, Dr. സാൽവിൻ കെ തോമസ്, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, CHRD കോർഡിനേറ്റർമാരായ Dr. ജയിംസ് വർഗീസ്, ശ്രീ. ജിതിൻ പ്രകാശ്,  ശ്രീ. ജിബിൻ രാജ,  Dr.  ജിനു ജോർജ്, അലീന ആൻ മാത്യു എന്നിവർ നേതൃത്വം നല്കി. രണ്ടായാരത്തിലധികം യുവതിയുവാക്കൾ പങ്കെടുത്ത മേളയിൽ അമ്പതോളം കമ്പനികളിലായി നിരവധി പേർക്ക് തൊഴിൽ കണ്ടത്താൻ ആയി എന്ന് സംഘാടകർ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments