പാലാ സെൻ്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ രചിച്ച പദശുദ്ധി കോശമെന്ന ബ്രഹത് ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് കോളേജ് മാനേജർ റവ ഡോ. ജോസഫ് തടത്തിലിന് നൽകി നിർവഹിച്ചു.
കോളേജ് ഐ.ക്യൂ എ.സി.യും പ്രസാധകരായ കോട്ടയം എൻ.ബി.എസ്സും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൈബിളിലെ 72 പുസ്തകങ്ങളുടെ വൈവിധ്യവും ആഴവും ദൃശ്യമാകുന്ന 172 വാക്കുകളുടെ ചരിത്രവും പരിണാമ ഭേദങ്ങളും അവതരിപ്പിക്കുന്ന പദശുദ്ധി കോശം കൈരളിയുടെ കനകമാണെന്ന് ബിഷപ്പ് കല്ലറങ്ങാട്ട് അനുസ്മരിച്ചു.
മാർ സ്ലീവാ മെഡിസിറ്റി മാനേജറും പ്രഭാഷകനുമായ ഡോ. സാബു ഡി. മാത്യം പുസ്തകം പരിചയപ്പെടുത്തി. ഡോ.എം.ലീലാവതിയുടെ അവതാരിക തന്നെ ഈ കൃതിയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദീപനാളം എഡിറ്റർ ഫാ. കുര്യൻ തടത്തിൽ,N B S മാനേജർ അനൂപ് ജി. ശ്രീ.. സുരേഷ് പി എസ്. ഡോ സോജൻ പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments