കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് നടന്നു. സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വളരെ വേഗത്തിൽ അറിയുന്നതിന് ഓൺലൈൻ മാധ്യമങ്ങളെയാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങളേക്കാൾ കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്നതായും വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി അന്വേഷിച്ച് വേണം വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.വി. ബിന്ദു പറഞ്ഞു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള ഐഡി കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ജനറൽ സെക്രട്ടറി ഉമേഷ്കുമാർ നിർവ്വഹിച്ചു.
തുടർന്ന് 2024 വർഷത്തിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി എ.കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ്) ജനറൽ സെക്രട്ടറിയായി ഉമേഷ് കുമാർ തിരുവനന്തപുരം (ജേർണൽ ന്യൂസ്) ട്രഷററായി കെ.എം. അനൂപ് (മലയാള ശബ്ദം ന്യൂസ്) എന്നിവരെ തെരെഞ്ഞെടുത്തു. ഉദയൻ കലാനികേതൻ (കലാനികേതൻ ന്യൂസ്), തങ്കച്ചൻ പാലാ (കോട്ടയം മീഡിയ), കെ.ആർ. രാഗേഷ് (കുമരകം ടുഡേ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാരായി അനീഷ് ഇടുക്കി (ഹോണസ്റ്റി ന്യൂസ്), സുധീഷ് പാലാ (ഡെയ്ലി മലയാളി ന്യൂസ്), ജോവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി മഹേഷ് മംഗലത്ത് (പ്രാദേശിക വാർത്തകൾ ), ബിനു കരുണാകരൻ (ഐഡിഎൽ ന്യൂസ്), വി.ജെ. ജോസഫ് (മീനച്ചിൽ ന്യൂസ്), ലിജോ ജെയിംസ് (അണക്കര ന്യൂസ്) എന്നിവരേയും തിരഞ്ഞെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments