എൻ.എസ്.എസ് യൂണിറ്റുകൾക്ക് 2022-23ലെ പ്രവർത്തന മികവിനുള്ള പുരസ്‌കാരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു സമ്മാനിച്ചു. മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം മേലുകാവ് ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ ഡോ.ജി എസ് ഗിരീഷ് കുമാർ ഏറ്റുവാങ്ങി.
മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം ഡോ.അൻസാ ആൻഡ്രൂസും, മികച്ച വോളണ്ടിയർ സെക്രട്ടറിക്കുള്ള പ്രശംസ പത്രം കുമാരി.ഗുരുപ്രിയ രാജീവും ഏറ്റുവാങ്ങി. ഹെൻറി ബേക്കർ കോളേജിന്റെ വളർച്ചയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് എൻ.എസ്.എസ് അവാർഡുകൾ എന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജി.എസ് ഗിരീഷ് കുമാർ അറിയിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.ജിബിൻ മാത്യു, വോളണ്ടിയർ സെക്രട്ടറിമാരായ ഹിബ ഫാത്തിമ, രാഹുൽ രാജീവ് നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments