Latest News
Loading...

മിനി സിവിൽ സ്റ്റേഷന് നഗരസഭ സ്ഥലം വിട്ടുകൊടുക്കും




ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷന് വടക്കേക്കരയിലെ റവന്യൂ ഭൂമി യും നഗരസഭയിലെ മറ്റ് സർക്കാർ ഭൂമിയും കിട്ടാത്ത പക്ഷം തെക്കേക്കരയിൽ നഗരസഭയുടെ അധീനത്തിലുള്ള സ്ലോട്ടർ ഹൗസ് സ്ഥിതി ചെയ്തിരുന്ന സ്ഥലം പൂഞ്ഞാർഎം.എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കൽ രേഖാമൂലം നഗരസഭ യോട് ആവശ്യപ്പെട്ടാൽ വിട്ടുകൊടുക്കാൻ നഗരസഭ കൗൺസിൽ തീരുമാനം എടുക്കുമെന്ന് നഗരസഭ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദറും വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
യു.ഡി.എഫ് ഈരാറ്റുപേട്ട മണ്ഡലം കൺവീനർ റാന്ധി ചെറിയ വല്ലം, നഗരസഭ മുസ്ലിം ലീഗ് പ്രസിഡൻ്റ് അൻവർ അലിയാർ ,ഡോ. സഹ് ലഫിർദൗസ് ,റസീം മുതുകാട്ടിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 



ഈരാറ്റുപേട്ട നഗരസഭയിൽ 2022 ലെ സംസ്ഥാന ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ പണിയുന്നതിന് വേണ്ടി 10 കോടി അനുവദിക്കുകയും ഈരാറ്റുപേട്ട വടക്കേക്കരയിലുള്ളസർക്കാർ പുറംമ്പോക്ക് ഭൂമിയും ആഭ്യന്തരവകുപ്പിന്റെ കൈവശത്തിലുള്ളതും രണ്ട് ഏക്കർ 80 സെൻറ് സ്ഥലത്തുനിന്നും 50 സെൻറ് സ്ഥലം സിവിൽ സ്റ്റേഷൻ പണിയുന്നതിനായി റവന്യൂ വകുപ്പിന് വിട്ടു നൽകണമെന്ന് എം എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകീ യി രു ന്നതു മാണ്.


  എന്നാൽ കഴിഞ്ഞ ഒരു വർഷമായി എംഎൽഎയും സിപിഐയും നിരന്തരം ആവശ്യപ്പെട്ടിട്ടും സിവിൽ സ്റ്റേഷൻ പണിയുന്നതിന് ഈരാറ്റുപേട്ടയിലെ ഏറ്റവും അനുയോജ്യമായ ഈ 50 സെൻറ് സ്ഥലം സർക്കാർ വിട്ടു നൽകാൻ തയ്യാറായില്ലയെന്ന് മാത്രമല്ല സ്ഥലം വിട്ട് നൽകാതിരിക്കുന്നതിന് വേണ്ടി ഈരാറ്റുപേട്ടക്കെതിരായ കോട്ടയം എസ്പി കെ കാർത്തിക് ഐപിഎസ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഈരാറ്റുപേട്ട മതപരമായ പ്രശ്നങ്ങൾ ഉള്ള പ്രദേശമാണെന്നും ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ക്രമസമാധാന നില വശങ്ങളായ പ്രദേശമാണെന്നും അതുകൊണ്ട് ഈരാറ്റുപേട്ടയിൽ ഭീകരവിരുദ്ധ ട്രെയിനിങ് സെൻറർ പണിയണമെന്നും മറ്റു പോലീസ് ആവശ്യങ്ങൾക്കായി ഈ സ്ഥലം നൽകണമെന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ് ഈ റിപ്പോർട്ട് ഈരാറ്റുപേട്ടയുടെ പൊതു സമൂഹത്തിന്റെയും ഭാവി തലമുറയുടെയും ഔദ്യോഗിക വിദ്യാഭ്യാസ മേഖലകൾ ഉൾപ്പെടെ ബാധിക്കുന്നതാണെന്ന് മനസ്സിലാക്കിക്കൊണ്ട് രണ്ട് പ്രാവശ്യം ഈരാറ്റുപേട്ട നഗരസഭയിൽ സർവ്വകക്ഷിയോഗം കൂടി ഐക്യകണ്ഠേന തീരുമാനിച്ചതിന്അനുസരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനെ യെ നേരിൽ സന്ദർശിച്ച് എംഎൽഎയും സർവ്വ കക്ഷി സഘവും നിവേദനം നടത്തിയെങ്കിലും കഴിഞ്ഞ നാല് മാസക്കാലം ആയിട്ടും ഒരു മറുപടിക്കത്തു പോലും നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. 




ഇത് സംബന്ധിച്ച് രണ്ടാമത്തെ സർവ്വ കക്ഷി യോഗത്തിൽ എംഎൽഎ ചെയർപേഴ്സണെ ഫോണിലൂടെ ഒരു മാസത്തിനകം ഈ പരാമർശം പിൻവലിക്കും എന്ന് ഉറപ്പു നൽകിയെങ്കിലും അതും നടപ്പായില്ല. സിസംമ്പർ 12 ന് മുണ്ടക്കയത്ത് ചേർന്ന് നവ കേരള സദസിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട ഈരാറ്റുപേട്ട നഗരസഭയിലെ എൽ ഡി എഫ് കൗൺസിലർമാർ അടങ്ങുന്ന നിവേദകസംഘം വിവാദ പരാമർശം പിൻവലിക്കണമെന്നും സിവിൽ സ്റ്റേഷൻ ആയി വടക്കേക്കര പോലീസ് സ്റ്റേഷന്റെ 50 സെൻറ് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു

ഈരാറ്റുപേട്ടയിലെ പൊതു സമൂഹത്തെ സംശയത്തിന്റെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തിയിരിക്കുന്ന പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മിനി സിവിൽ സ്റ്റേഷന് വടക്കേക്കരയിലെ സർക്കാർ ഭൂമി നൽകണമെന്നാആവശ്യപ്പെട്ടുകൊണ്ടും യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 10 മണിവരെ ബഹുജന പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറീയിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments