Latest News
Loading...

കോടതി നടപടികൾ നേരിട്ടറിഞ്ഞ് വിദ്യാർത്ഥിനികൾ .




അഭ്രപാളികളിൽ   കണ്ടിട്ടുള്ളതും, പാഠപുസ്തകങ്ങളിൽ വായിച്ചറിയുകയും ചെയ്തിട്ടുള്ള കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾ അമ്പരപ്പിലായി. കോടതി മുറിക്കുള്ളിലെ വാദപ്രതിവാദങ്ങൾ കാണുക കൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അതൊരു നവ്യാനുഭവമായി. കോടതികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ രാജ്യത്ത് അടുത്തയിടെയാരംഭിച്ച സംവാദ' പരിപാടിയുടെ ഭാഗമായി ഈരാറ്റു പേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത് വിദ്യാർത്ഥിനികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു.

 

കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി നടത്തിയ സംവാദയുടെ മൂന്നാമത്തെ പരിപാടിയായിരുന്നു ഇത്.പാല കോടതി സമുച്ചയത്തിൽ നടന പരിപാടി കുടുംബ കോടതി ജഡ്ജിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ്സ് കമ്മിറ്റി ചെയർമാനുമായ അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. ജഡ്ജിയുമായി വിദ്യാർത്ഥിനികൾ സംവദിച്ചു. പങ്കെടുത്തവിദ്യാർത്ഥികൾക്ക് ബാഡ്ജും , നിയമപാഠപുസ്തകങ്ങളും വിതരണം ചെയ്തു. 




അഡ്വക്കേറ്റ് സുമൻ സുന്ദർ രാജ് നിയമ ബോധവൽക്കരണ ക്ലാസിനും റൂണിയ എബ്രഹാം മോട്ടിവേഷൻ ക്ലാസ്സിനും നേത്യത്വം നൽകി ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, കമ്മിറ്റി പ്രതിനിധികൾ, അധ്യാപകരായ എം.എഫ് അബ്ദുൽ ഖാദർ, ഷിനു .കെ എ, മൈമൂന എഫ്, ജ്യോതി പി. നായർ എന്നിവർ പങ്കെടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments