ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ അറുപതാം വാർഷികാഘോഷ യാത്രയയപ്പ് സമ്മേളനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മാനേജർ പ്രൊഫ എം. കെ ഫരീദ് അധ്യക്ഷത വഹിച്ച സമ്മേളനം ഡോ. എം.എ മുഹമ്മദ് ഉദ്ഘാടനംചെയ്തു. ചങ്ങനാശ്ശേരി പുത്തൂർ പള്ളി ഇമാംഡോ:അർഷദ് ഫലാഹി മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പാൾ ഫൗസിയ ബീവിയും, ഹെഡ്മിസ്ട്രസ് എം.പി ലീനയും വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഈ വർഷം മുതൽ സ്കൂൾ പി.ടി.എ ഏർപ്പെടുത്തിയ റിസ് വാന സിയാദ് മെമ്മോറിയൽ എൻഡോവ്മെൻ്റ് പ്രഖ്യാപനവും ആദ്യ ഗഡു വിതരണവും പ്രസിഡൻ്റ് തസ്നീം കെ മുഹമ്മദ് നിർവ്വഹിച്ചു.
ഈ വർഷം സർവ്വീസിൽ നിന്നുംവിരമിക്കുന്ന പ്രിൻസിപ്പാൾ ഫൗസിയാ ബീവി അധ്യാപകരായ എം.എഫ് അബ്ദുൽ ഖാദർ, നിജാസ് .എച്ച്,ഗീതാദേവി , അജിത എ ആർ, ടെസ്സി മോൾ മാത്യു, ബീന റ്റി.കെ എന്നിവർക്ക് ഹൃദ്യമായ യാത്രയയപ്പും, പി.ടി.എ അലുംനി എന്നിവയുടെ ഉപഹാരസമർപ്പണവും വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡുകൾ, എൻഡോവ്മെൻ്റുകളുടെ വിതരണവും നടന്നു.
പി.എം. അബ്ദുൽ ഖാദർ, ഐഷാമോൾ പി.എസ്, കർത്താആശാ ശിവശങ്കരൻ, സുമി . കെ.എം, ഫാത്തി മറഹീം, മിന മറിയം നവാസ്, സൂഫിയ സക്കീർ , അമാന ഫാത്തിമ. കെ.എൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. താഹിറ പി.പി സ്വാഗതവും, മാഹീൻ. സി. എച്ച് നന്ദിയും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments