ഈരാറ്റുപേട്ട മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ കെ.എം ഫൗസിയാബീവി, എച്ച്.നിജാസ്, എ.ഗീതാദേവി, എ.ആർ അജിത, എം.എഫ് അബ്ദുൽ ഖാദർ ,റ്റെ സിമോൾ മാത്യു, റ്റി .കെ .ബീനാ എന്നിവർക്ക് വിട പറയലിൻ്റെ സായാഹ്നം ( ജുദാ ഈ ശ്യാം) ഒരുക്കി സ്കൂൾ നടത്തിപ്പ് കാരായ മുസ് ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് .
യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ പി.എം.അഫ്സൽ പർവ്വീൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പ്രൊഫ എം.കെ. ഫരീദ് സ്വാഗതം പറഞ്ഞു. കൊല്ലം എംപി. എൻ.കെ.പ്രേമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.
കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ഡോ.എം.എ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ആദിലക്ഷ്മി സി.രാജ് ചിത്രക്കുന്നേൽ ഗസൽ സംഗീതം ആലപിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചു . മുഹമ്മദ്, പ്രൊഫ.എം.എ.റഹിം, എം.കെ.അൻസാരി ,അബ്ബാസ് പാറയിൽ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് സ്കൂൾ മാനേജ് മെൻ്റ് കമ്മിറ്റി അംഗങ്ങൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments