Latest News
Loading...

ഗ്രാമവണ്ടിയ്ക്കും ഹാപ്പിനസ് പാർക്കിനും ഊന്നൽ നൽകി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്




സേവനമേഖലയിൽ  ഭവന നിർമ്മാണത്തിനും ക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകി മീനച്ചിൽ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ ബജറ്റ് അവതരിപ്പിച്ചു. 216407861 രൂപ വരവും 211459000 രൂപ ചെലവും 4948861 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ  സമസ്ത മേഖലയിലും സമഗ്ര വികസനത്തിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 



കാർഷിക മേഖലയുടെ സമഗ്ര അഭിവ്യദ്ധി ക്കായി ജൈവകൃഷി പ്രോത്സാഹനം, കിഴങ്ങുവർഗങ്ങളുടെ വിതരണം, ഗ്രോ ചട്ടി വിതരണം, ഫലവൃക്ഷ തൈ വിതരണം, തേനീച്ച വളർത്തൽ, രാസവളം വിതരണം, കാർഷിക വികസന പരിപാടികൾ തുടങ്ങിയ പദ്ധതികൾക്കും മൃഗ സംരക്ഷണ - ക്ഷീര വികസന മേഖലയിൽ മുട്ടക്കോഴി വളർത്തൽ,  ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി, കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി, ധാതു ലവണ മിശ്രിതവും വിരമരുന്ന് നൽകൽ, വളർത്തു നായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾക്കായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.  




 പന്ത്രണ്ട് ലക്ഷം രൂപ വകയിരുത്തി ഗ്രാമവണ്ടിയും ഇരുപത് ലക്ഷം രൂപ വകയിരുത്തി ഹാപ്പിനസ് പാർക്കുമുൾപ്പെടെ സേവന മേഖലയിലെ പ്രവർത്തികൾക്ക് ഏഴ് കോടി രൂപയും ഭവന നിർമ്മാണ മേഖലക്ക് മൂന്നര കോടി രൂപയും റോഡ് അറ്റകുറ്റപണികൾക്കായി 1.74 കോടി രൂപയും  അടിസ്ഥാന സൗകര്യ നിർമ്മാണത്തിന് നാല് കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, ത്രിതല പഞ്ചായത്ത്,  വിവിധ ഏജൻസികൾ, ഇതര വകുപ്പുകൾ എന്നിവിടിങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവിധ ഫണ്ടുകളും  തനതു വരുമാനവും പരമാവധി ഉപയോഗപ്പെടുത്തി മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് വിവിധങ്ങളായ വികസന ക്ഷേമ പ്രവർത്തനങ്ങളാണ് ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments