പാലാ . പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. രാമപുരം സ്വദേശികളായ ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ നിന്നാണ് മുഴ നീക്കം ചെയ്തത്. തുടർച്ചയായ ഛർദ്ധിലിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്കാനിങ് നടത്തിയുള്ള വിദഗ്ദ പരിശോധനയിൽ കുഞ്ഞിന്റെ വയറ്റിൽ മുഴ വളരുന്നതായി കണ്ടെത്തി.
അത്യപൂർവ്വമായി ഉണ്ടാകുന്ന ലിംഫാൻജിയോമ എന്ന രോഗമാണ് പിഞ്ച്കുഞ്ഞിനെ ബാധിച്ചിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും അപൂർവ്വമായി കുട്ടികളിൽ ഈ രോഗം കാണപ്പെടാറുണ്ട്. വയറിനുള്ളിൽ കാൽ കിലോയോളം തൂക്കം വരുന്ന വലുപ്പത്തിൽ മുഴ കണ്ടെത്തിയത് അത്യപൂർവ്വമാണ്.
മാർ സ്ലീവാ മെഡിസിറ്റിയിലെ പീഡിയാട്രിക് സർജറി വിഭാഗം കൺസൽട്ടന്റ് ഡോ. ചെറിയാൻ ജെറിൻ ഉമ്മന്റെ നേതൃത്വത്തിൽ കുഞ്ഞിന്റെ വയറ്റിൽ നിന്നു മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ.എബി ജോണും ശസ്ത്രക്രിയയിൽ പങ്കെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രിയിൽ നിന്നു മടങ്ങി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments