Latest News
Loading...

മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണം.



സീറോ മലബാര്‍ സഭാ  മേജര്‍ ആര്‍ച്ച് ബിഷപ് ആയി നിയമിതനായ മാര്‍ റാഫേല്‍ തട്ടിലിന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്വീകരണം. തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയ ആര്‍ച്ച്ബിഷപ്പിനെ  തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ.അഗസ്റ്റിന്‍ പാലക്കപറമ്പില്‍, ഭരണങ്ങാനം പള്ളി വികാരി ഫാ സഖറിയാസ് ആട്ടപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും സിസ്റ്റേഴ്‌സും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. 



തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യ വികാരി ജനറാള്‍ റവ.ഡോ.ജോസഫ് തടത്തില്‍ വികാരി ജററാളന്‍മാര്‍, വൈദികള്‍, സിസ്റ്റേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയിലെ പുളിമാവാണ് പാലാ രൂപതയെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു . സഹനങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ച്  ഊര്‍ജ്ജമാക്കി മാറ്റിയ ആളാണ് വി. അല്‍ഫോന്‍സ . ചെറുപുഷ്പ മിഷന്‍ ലീഗിലൂടെ പാലാ രൂപതയില്‍ ധാരാളമായി ദൈവവിളിയുണ്ടായതായും മാര്‍ റാഫല്‍ തട്ടില്‍ സൂചിപ്പിച്ചു.







സീറോമലബാര്‍ സഭയുടെ പ്രധാനപെട്ട കാര്യങ്ങളിലൊന്നാണ് സാമുഹ്യപ്രതിബദ്ധതയുള്ള സഭയായി മാറുകയെന്നുള്ളത്. അനാവശ്യ ആര്‍ഭാടങ്ങള്‍ സഭയില്‍ കൂടി വരികയാണ് ആര്‍ഭാടങ്ങള്‍ നിയന്ത്രിച്ചെ മതിയാവുകയുള്ളു. ഗോപുരങ്ങള്‍ ഉയര്‍ത്തുന്നത് നിയന്ത്രിക്കണം.  നാട്ടില്‍ ധാരാളം പാവപെട്ടവര്‍ ഉണ്ട്. പാവങ്ങളുടെ പക്ഷം ചേരാന്‍ സഭക്ക്  കഴിയണം. ശത്രുക്കള്‍ പുറത്തല്ല അകത്താണ്. ഒരു കുടുംബമെന്ന രീതിയില്‍ ജീവിക്കാന്‍ കഴിയണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. വി.അല്‍ഫോന്‍സമ്മയുടെ കബറിടത്തുങ്കല്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം വി കുര്‍ബാനയര്‍പ്പിച്ച് സന്ദേശവും നല്‍കി.  പ്രതിസന്ധികളിലൂടെയാണ് സിറോ മലബാര്‍ സഭ കടന്ന് പോകുന്നതെന്നും ദൈവത്തിന്‍ ആശ്രയിച്ച് മൂന്നോട് പോകുമ്പോള്‍ പ്രതിസന്ധികള്‍ അവസാനിക്കുമെന്നും  അദ്ദേഹം കൂട്ടി ചേര്‍ത്തു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments