പൂഞ്ഞാറിൽ ഫാ. തോമസ് ആറ്റുച്ചാലിലിനെ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാൻ പോലീസ് തയാറാവണം എന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്നും അതിന് ശക്തമായ ഇടപെടൽ നടത്തണമെന്നും ബി.ജെ.പി ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികൾ വരുന്ന പരിശുദ്ധ ദേവാലയത്തിൻ്റെ പരിസരത്ത് ഇത്തരത്തിൽ സാമൂഹ്യവിരുദ്ധർക്ക് വിഹരിക്കാൻ ഉള്ള അവസരങ്ങൾ സൃഷിച്ചെടുത്തത് അഭ്യന്തരവകുപ്പിൻ്റെ പരാജയം മൂലം ആണെനും ലിജിൻലാൽ ആരോപിച്ചു .
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments