മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഐതിഹാസികമായ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ജില്ലയിൽ ഇടതുമുന്നണി നേതൃത്വത്തിൽ ബഹുജന മാർച്ചും പൊതുയോഗങ്ങളും നടന്നു. കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി 80 സ്ഥലങ്ങളിൽ ബഹുജന സദസ്സ് നടന്നു. ഓരോ പ്രദേശത്തും ആയിരങ്ങൾ പങ്കെടുത്ത പൊതുയോഗങ്ങളാണ് നടന്നതെന്ന് LDF ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.
എൽഡിഎഫിലെ മുഴുവൻ ഘടകകക്ഷികളിലെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്ത കേന്ദ്ര ബിജെപി സർക്കാർ വിരുദ്ധ സമരം സമൂഹത്തിലെ രാഷ്ട്രീയത്തിന് അതീതമായി പ്രമുഖ വ്യക്തികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെന്നും ലോപ്പസ് മാത്യു പറഞ്ഞു. വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഘടകകക്ഷി നേതാക്കൾ സദസ്സ് ഉദ്ഘാടനം ചെയ്തു.
കടനാട്, കൊല്ലപ്പള്ളി - പ്രൊഫ. ലോപ്പസ് മാത്യു, പാലാ മുനിസിപ്പാലിറ്റി - എ വി റസൽ, വൈക്കം മുനിസിപ്പാലിറ്റി - അഡ്വ. വി ബി ബിനു, ഏറ്റുമാനൂർ - അഡ്വ. കെ അനിൽകുമാർ, കടുത്തുരുത്തി - സ്റ്റീഫൻ ജോർജ്, വാഴപ്പള്ളി - സണ്ണി തോമസ്, തലപ്പലം - ബെന്നി മൈലാടൂർ, പുതുപ്പള്ളി - മാത്യൂസ് ജോർജ്, നീണ്ടൂർ - രാജീവ് നെല്ലിക്കുന്നേൽ മുത്തോലി - ഔസേപ്പച്ചൻ തകിടിയൽ, കാഞ്ഞിരപ്പള്ളി - സാജൻ ആലക്കുളം, ചിങ്ങവനം - ബിനോയ് ജോസഫ്, കാണക്കാരി - സണ്ണി തെക്കേടം, ചങ്ങനാശ്ശേരി - സി കെ ശശിധരൻ, അയർക്കുന്നം - ജോസഫ് ചാമക്കാല, ഈരാറ്റുപേട്ട - ജിയാസ് കരീം, രാമപുരം - ലാലിച്ചൻ ജോർജ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments