Latest News
Loading...

ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു



പെരിങ്ങുളം സെന്റ്.അഗസ്റ്റിൻസ് ഹൈസ്കൂളിൽ ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു. 



ഭാഷാ വിഷയങ്ങളിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്കും മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ് ലാംഗ്വേജ് ലാബ്. ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളെ മികവുറ്റവരാക്കുകയും, ഇംഗ്ലീഷ് ഭാഷയിൽ അനായാസം സംസാരിക്കുന്നതിനുള്ള ശേഷി നേടാൻ സഹായിക്കുകയും ചെയ്യുന്നതാണ് ലാംഗ്വേജ് ലാബ്. കാർട്ടൂൺ, ചാർട്ടുകൾ, ലാപ്ടോപ്പ് ഉപയോഗിച്ചുള്ള പരിശീലനം, തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ചിരിക്കുന്നു.




സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.തോമസ് മധുരപ്പുഴ, പി.ടി.എ പ്രസിഡന്റ് ശ്രീ സജി കദളിക്കാട്ടിൽ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ.,ഹെഡ്മാസ്റ്റർ ശ്രീ.ജോസുകുട്ടി ജേക്കബ്, അധ്യാപകരായ ശ്രീ.റിജു തോമസ്, ശ്രീ. ജിബിൻ ജിജി എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments