ളാലം ബ്ലോക്ക് പഞ്ചായത്തിൽ 2024 25 വർഷത്തെ ബജറ്റ് പ്രസിഡൻറ് റാണി ജോസിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ്ആനന്ദ് മാത്യു അവതരിപ്പിച്ചു . ജനകിയാസൂത്രണം ആസൂത്രണംകാർഷിക മേഖല യുവജനക്ഷേമം വനിതാ ക്ഷേമം,ആരോഗ്യ മേഖല എന്നിവയിലേക്ക് തുക വകയിരുത്തിയിട്ടുണ്ട്
2024-25 സാമ്പത്തിക വർഷം 25,71,04,829/- രൂപ വരവും25,24,35,841/- രൂപ ചെലവും 46,68,988/- രൂപാ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. സംസ്ഥാന ബഡ്‌ജറ്റ് പ്രകാരം 2024-25 വർഷത്തിൽ വികസനഫണ്ട് ജനറൽ വിഭാഗത്തിൽ 1,76,85,000/- രൂപയും പട്ടികജാതി വികസന ഫണ്ടിനത്തിൽ 59,61,000/- രൂപയും പട്ടികവർഗ വികസന ഫണ്ടിനത്തിൽ 2,18,000/- രൂപയും ധനകാര്യകമ്മീഷൻ ഗ്രാൻ്റിനത്തിൽ 74,50,000/- രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയിന്റ് നൻസ് ഗ്രാൻ്ററോഡിനത്തിൽ 58,76,000/- രൂപയും അനുവദിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി, പി.എം.എ.വൈ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി 13,23,00,000/- രൂപയും വെളളപ്പൊക്ക ദുരിതാശ്വാസം, വരൾച്ചാ ദുരിതാശ്വാസം തുടങ്ങിയ സംസ്ഥാനാവിഷ്ക്യത പദ്ധതികൾക്കായി 2,51,00,000/- രൂപയും സംയുക്ത പദ്ധതികൾക്കായി മറ്റ് ഗ്രാമപഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതമായി 1,58,12,800/- രൂപയും മറ്റ് ഗ്രാൻ്റകളായി 5,00,000/- രൂപയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപാദന മേഖലക്ക് 1,97,80,000/- രൂപയും സേവന മേഖലയ്ക്ക് 17,21,94,841/- പശ്ചാത്തല മേഖലയ്ക്ക് 1,60,50,000/- രൂപയും ആസ്തികളുടെ സംരക്ഷണത്തിനായി 41,37,000/- രൂപയും വകയിരുത്തിയിട്ടുണ്ട്
. വിവിധ പഞ്ചായത്തുകളിലായി റോഡ് നിർമ്മാണം, വിവിധ കുടിവെള്ള പദ്ധതികൾക്ക് അധിക സൗകര്യങ്ങൾ, ജലസേചന / മണ്ണ് സംരക്ഷണ പ്രവൃത്തികൾ, വിവിധ പ്രദേശങ്ങളിൽ സോളാർ വിളക്കുകൾ, വൈദ്യുതി ലൈൻ എക്സ്റ്റൻഷൻ, ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, വോൾട്ടേജ് അഭിവ്യദ്ധിപ്പെടുത്തൽ തുടങ്ങിയവക്കെല്ലാം ഫണ്ട് നീക്കി വെച്ചിട്ടുണ്ട്.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റാണി ജോസ് ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ആനന്ദ് മാത്യു 2024/25 വർഷത്തെ ബഡ്‌ജറ്റ് അവതരിപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജോസ് തോമസ്, . ലിസമ്മ ബോസ്, അനില മാത്തുക്കുട്ടി അംഗങ്ങളായ റൂബി ജോസ്, ബിജു പി കെ. ആനന്ദ് മാത്യു. ഷിബു പൂവേലിൽ, ജെസ്സി ജോർജ്, ജോസി ജോസഫ്, ഷീലാ ബാബു, സെക്രട്ടറി സുഭാഷ് കെ സി, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments