Latest News
Loading...

കുന്നോന്നി - തകിടി പുനരുദ്ധാരണം ചെയ്ത റോഡിൻ്റെ ഉദ്ഘാടനം നാളെ



 
 പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 8,12 വാർഡുകൾ ഉൾപ്പെടുന്ന കുന്നോന്നി - തകിടി  പുനരുദ്ധാരണം ചെയ്ത റോഡിൻ്റെ ഉദ്ഘാടന കർമ്മം നാളെ വൈകിട്ട് 5.30 ന് കുന്നോന്നി (കമ്പനി) ജംഗ്ഷനിൽ നടക്കും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്‌ മെമ്പർ ബീനാ മധുമോൻ്റെ  അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ  പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിക്കും. ശിലാഫലകം അനാഛാദനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യൂ അത്യാലിൽ നിർവ്വഹിക്കും.  എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫണ്ട് 23 ലക്ഷം, കുമാരി പി.ആർ അനുപമ ജില്ലാ പഞ്ചായത്ത് 10 ലക്ഷം, അഡ്വ അക്ഷയ് ഹരി ബ്ലോക് പഞ്ചായത്ത് ഫണ്ട് 5 ലക്ഷം, 8-ാം വാർഡ്‌ മെമ്പർ ബീനാ മധുമോൻ ഫണ്ട് 5 ലക്ഷം, 12-ാം വാർഡ് മെമ്പർ നിഷ സാനു ഫണ്ട് 5 ലക്ഷം അടങ്കൽ തുക 48 ലക്ഷം രുപയുടെ പുനരുദ്ധാരണം നടത്തി  പ്രദേശവാസികളുടെ ചിരകാല സ്വപ്‌നം പൂവണിയുന്നത്.



യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി.ആർ, കുന്നോന്നി സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ മത്തായിച്ചൻ പീടികയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമരായ അഡ്വ. അക്ഷയ് ഹരി  , അജിത് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഷാജി,  സിപിഐ എം പൂഞ്ഞാർ തെക്കേക്കര, ലോക്കൽ സെക്രട്ടറി റ്റി.എസ് സിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷ സാനു, ആനിയമ്മ സണ്ണി, മിനിമോൾ ബിജു, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ടി.എസ് സ്നേഹാധനൻ,  കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപ്പുര, കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം ജോർജ് സെബാസ്റ്റ്യൻ, സിപിഐ പൂഞ്ഞാർ തെക്കേക്കര, ലോക്കൽ സെക്രട്ടറി
സജി സി.എസ്, കുന്നോന്നി എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പട്ടികജാതി ക്ഷേമ സമിതി ഏരിയ, സെക്രട്ടറി
കെ.ശശീന്ദ്രൻ, കുന്നോന്നി എൻഎസ്എസ് കരയോഗം സെക്രട്ടറി
മനീഷ് പുതുവായിൽ, സംഘാടക സമിതി കൺവീനർ വിജേഷ് പി.വി എന്നിവർ പ്രസംഗിക്കും.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments